Posts

Showing posts from 2019

രൂപം

Image
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട

പോസ്റ്റ്‌മാൻ

Image
പഠിപ്പിച്ച അധ്യാപിക അല്ല. എങ്കിലും അവരോട് എനിക്ക് തികഞ്ഞ ബഹുമാനം ഉണ്ടായിരുന്നു. വെളുത്ത് തുടുത്ത ശരീരമെങ്കിലും അതിസുന്ദരമായ  രൂപമൊന്നും ആയിരുന്നില്ല. എങ്കിലും കുട്ടികളെ ഓർമിപ്പിക്കുന്ന എന്തോ ഒന്ന് ആ മുഖത്ത് ഉണ്ടായിരുന്നു. സാധാരണ അധ്യാപകരിൽ കാണുന്ന ഒരു ഒതുക്കമുള്ള സംഭാഷണരീതി ആയിരുന്നില്ല അവർക്ക്. നമ്മുടെ വീട്ടിലെ അമ്മമാരും അമ്മായിമാരും ഒക്കെ സംസാരിക്കുന്നത് ഓർമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അത്. ചിലപ്പോൾ അതുകൊണ്ടാവാം,  ബഹുമാനത്തെക്കാളുപരി അവരോട് ഒരു സ്നേഹം ആയിരുന്നു മുറ്റി നിന്നിരുന്നത്. വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. കുഴപ്പമില്ലാത്ത രീതിയിൽ തന്നെയായിരുന്നു പരിചയം പുതുക്കിയതും. ഞാൻ പഠിച്ച സ്കൂളിൽ നിന്നും സ്ഥലം മാറ്റം കിട്ടിയ അവർ പിന്നെയും പല ട്രാൻസ്ഫറുകൾക്കു ശേഷം ഞാൻ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസ് പരിധിയിലെ സ്കൂളിൽ എത്തിയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അവരെ വീണ്ടും കണ്ടത്. ആദ്യത്തെ കാഴ്ച ഒത്തിരി സന്തോഷം നൽകിയെങ്കിൽ, ഇന്ന്... ഹൊ... കണ്ണിൽ എന്തോ പോയി. കറുത്ത ഉറുമ്പാണ്... എടുത്തു കളഞ്ഞിട്ട് വെള്ളമൊഴിച്ചു കഴുകിക്കളഞ്ഞിട്ടും നീറ്റൽ മാറുന്നില്ല. കണ്

മഴ

മഴയെ നിന്നോട് എനിക്ക് നന്ദിയുണ്ട്. നീ തന്ന തണുപ്പിലാണ് ഞാൻ സ്നേഹത്തിന്റെ ചൂട് അറിഞ്ഞിട്ടുള്ളത്. കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ ചൂട് പറ്റി ഉറങ്ങിയപ്പോഴും, വിദ്യാർത്ഥിയാവാൻ അച്ഛന്റെ ചൂടുള്ള കൈത്തലം പിടിച്ചു നടന്നപ്പോഴും, കാമുകിയുടെ ചുംബനത്തിന്റെ ചൂടറിഞ്ഞപ്പോഴും, പിന്നീടവൾ ഭാര്യയായി രാത്രികൾക് ചൂട് പകർന്നപ്പോഴും, കുഞ്ഞുമക്കളെ നെഞ്ചിലെ ചൂടേകി ഉറക്കിയപ്പോഴും, അവസാനമൊരു മാവിൻ തടിയുടെ ചൂടിലൊടുങ്ങുപോഴും, മഴയെ നീയുണ്ടായിരുന്നു, നീയുണ്ടാകും. നിന്റെ തണുപ്പിലീ ചൂടിനും മാധുര്യം.

YouReview - The YouTube channel

Image
Click  on here to visit the channel

ഒന്നാമൻ

Image
മഴ പെയ്തുകൊണ്ടിരുന്നു... പൊടികൊണ്ട് മൂടിയ വഴിയോരചെടികളെ കഴുകി, ചുട്ടുപഴുത്ത ടാർവഴിയെ തണുപ്പിച്ചു കൊണ്ട് ആകാശം തൻറെ തോരാക്കണ്ണുനീർ പൊഴിച്ചു... വേനൽമഴയാണ്... കുട കരുതാത്ത മനുഷ്യരും കുടയില്ലാത്ത പൂച്ച, പട്ടി, കോഴി മുതലായ പക്ഷിമൃഗാദികളും മഴയിൽ നിന്ന് രക്ഷനേടാൻ പരക്കം പായുമ്പോൾ, നനഞ്ഞ്, മഷി പടർന്ന ഒരു സർട്ടിഫിക്കറ്റും ചൂടുപിടിച്ച മനസ്സുമായി ഒരു വിഡ്ഢിയെപ്പോലെ അയാൾ ആ മഴയിൽ നടന്നു. ചങ്കു തകരുന്നപോലെ... ദേഹമാകെ നനഞ്ഞിരിക്കുന്നു. നനഞ്ഞ തൂവാല പോലെ കയ്യിലിരിക്കുന്ന സർട്ടിഫിക്കറ്റ്. 'ഫസ്റ്റ് പ്ലേസ് അരവിന്ദ് സി. പി.'. മഷി മങ്ങിയതിനാലോ മഴവെള്ളം കാഴ്ചയെ മറച്ചതിനാലോ അരവിന്ദ് 'അരവട്ട്' എന്നാണ് കാണുന്നത്. അതെ അരവട്ട്... ഇതുവരെ കാണിച്ച വട്ടുകൾ വെച്ച് നോക്കുമ്പോൾ ഇത് അരവട്ട് മാത്രം. ഫസ്റ്റ് പ്ലേസ് അരവട്ട് സി. പി. ഇത് കേട്ട് പ്രകൃതി പോലും ഇടിനാദം മുഴക്കി അട്ടഹസിക്കുന്നു... " 'ക്വിസ്, ക്വിസ്' എന്ന് പറഞ്ഞു നടന്നു ഒത്തിരി കാശ് കളഞ്ഞില്ലേ ഇതുവരെ എന്തെങ്കിലും കിട്ടിയോ ! " എന്ന് കൂട്ടുകാരും പിന്നീട് വീട്ടുകാരും ചോദിച്ചപ്പോഴും ആത്മവിശ്വാസം തകരാതിരുന്നതിൽ അവളും ഒരു കാ

ചെറിയൊരു കഥ- ഭാഗം 2

(...തുടർച്ച) അതേ... പാമ്പാണ്... ശക്തിയായി കാൽ കുടഞ്ഞുകൊണ്ട് നിലവിളിച്ച് , ഞാൻ എണീറ്റു. ഇളിഭ്യനായി... സ്വപ്നമായിരുന്നു... അതാ കിടക്കുന്നു എന്റെ ബെൽറ്റ് നിലത്ത്. 'പാമ്പിനെ ' കണ്ട് ബോധിച്ചു... സംതൃപ്തിയോടെ വീണ്ടും കിടന്നു. ഉറക്കം പോയി... ദേഹമാകെ വിയർത്തിരുന്നു... കറൻറ് പോയതൊന്നും അറിഞ്ഞില്ല. നേരം സന്ധ്യ ആകറായെന്ന് തോന്നുന്നു. അമ്പലത്തിൽ നിന്ന് പാട്ട് കേൾക്കാം... ഇൗ ഭക്തി ഗാനങ്ങൾ ഒകെ പാടിയത് ആരാണാവോ... കേട്ട് കിടക്കാൻ വല്ലാത്ത ഒരു സുഖമുണ്ട്. ഏതായാലും ഇനി എഴുന്നേല്ക്കാം. കുളിക്കാനും പല്ല് തേക്കാനും ഉള്ളത് ഒകെ ആയി വാതിൽ തുറന്നു. നമ്മുടെ മുറി ഒരു ഒറ്റമുറി ആണ്. പഴയ വീടായതിനാൽ അറ്റാച്ച്ഡ് ബാത്ത്റൂം ഒന്നുമില്ല. കുറച്ച് നടന്നാലേ കാര്യങ്ങളും നടക്കൂ. അപോ അങ്ങനെയാണ്. വാതിൽ തുറന്നു. മുറിയിലേക്ക് ഒരു തണുത്ത കാറ്റ് അടിച്ചുകയറി. ആകെ ഒരു മനസുഖം. പതിവില്ലാതെ ഒരു പെർഫുമിന്റെ മണവും ഉണ്ട്. ഇനി ഇതാണോ പാലായിൽ മാത്രം അടിക്കുന്ന ആ കാറ്റ്. മുഖം മറച്ചുകൊണ്ട് ഒരു വശത്തേയ്ക്ക് പടർന്നു വീണു കിടക്കുന്ന അവളുടെ മുടിയാണ് ഞാൻ ആദ്യം കണ്ടത്. (തുടരും...)

വീര വിജയം

Image
       മനോഹരം.. മനോഹരം ഇന്ത്യ! മനോഹരം! മഴ പലവട്ടം രസം കൊല്ലി ആയി എത്തിയെങ്കിലും കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയെംകിലും ഗാലറിയിൽ തടിച്ചുകൂടിയ കാണികൾക്കും ടിവി ക്കു മുന്നിൽ നിറഞ്ഞിരുന്ന 110 കോടി ആരാധകർക്കും മുന്നിൽ ഇന്ത്യ വീണ്ടും ചരിത്രം ആവർത്തിച്ചു. അതേ, നിർണായകമായ മത്സരത്തിൽ പാകിസ്ഥാനെ 89 റൺസിന് തോൽപിച്ച് ഇന്ത്യ അഭിമാനം കാത്തു.        ബദ്ധവൈരികൾ എന്ന വിളിപ്പേര് പണ്ടുമുതൽക്കേ ഇന്ത്യ പാക് ടീമുകൾക്ക് ചാർത്തികിട്ടിയതാണ്. പത്ര ദൃശ്യ സാമൂഹ്യ മാധ്യമങ്ങൾ അത് ഏറ്റുപിടിക്കുകയും ചെയ്തതോടെ ആ ചിത്രീകരണം അതിന്റെ പാരമ്യം കണ്ടൂ. അതിനാൽ തന്നെ ഇരു ടീമുകൾക്കും ജയം അഭിമാനത്തിന്റെ കൂടി പ്രശ്നമായിരുന്നു. ഒരു സസ്പെൻസ് ത്രില്ലെർ ചലച്ചിത്രം കാണുമ്പോലെ  മാച്ച് കണ്ടുതുടങ്ങി. ക്രീസിൽ ഇറങ്ങിയ എല്ലാ ബാറ്റ്സ്മാന്മാരും പതിവുപോലെ പോലെ അവരവരുടെ മികച്ച സംഭാവനകൾ ടീം സ്കോറിലേക്ക്  ചേർത്തുവെച്ചു. 45ാം ഓവറിൽ വന്ന മഴ കളിയുടെ രസത്തെ കളഞ്ഞു എങ്കിലും 336 എന്ന് സ്കോറിൽ എത്തിക്കുവാൻ ഇന്ത്യൻ മധൃ നിരക്ക് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ആദ്യ 20 ഓവർ വരെ പ്രതീക്ഷ കാക്കുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട്

My tik tok profile

http://vm.tiktok.com/d4cqdQ/
'സാറേ ... സാറേ...' ഉറക്കം കളയാൻ ആ വിളി മതിയായിരുന്നു. ആരാണോ വാ. ഉറക്കച്ചടവ് മാറാത്ത കണ്ണുകളോടെ ഞാൻ എണീറ്റു. ഫോണെടുത്തു സമയം നോക്കിയപ്പോൾ 11.32AM. ഉടനെ ഉണ്ടായ ബോധക്കെടിൽ വീണ്ടും കട്ടിലിലേക്ക്. ഇത്ര സമയം ആയെന്നു അറിഞ്ഞില്ല. ഇനി ബ്രഷും ടൂത്ത് പേസ്റ്റും ഒക്കെ എടുത്തു മുറ്റത്തിറങ്ങി വേണം പല്ല് തേക്കാൻ. നാശം പിടിക്കാനായിട്ട്!! ഇന്നലെ വരെ കുഴപ്പം ഇല്ലായിരുന്നു. ഇനിയിപ്പോ അങ്ങനെ അല്ലല്ലോ... ഒരാഴ്ച അമ്പലത്തിൽ ഉത്സവം ആയിരിക്കും എന്ന് ഹൗസ് ഓണർ ഇന്നലേം കൂടി പറഞ്ഞതേ ഉള്ളൂ... ആ നാട്ടുകാര് എല്ലാരും കാണ്വലോ എന്റെ ദൈവമേ! ' തൂമ്പ ആ ഷെഡിൽ വച്ചിട്ടുണ്ട് കേട്ടോ സാറെ' വീണ്ടും അതേ സ്വരം. ഓ! പിടികിട്ടി! ഇത് നമ്മുടെ ഓണർടെ പറമ്പിൽ പണിക്കു വരുന്ന രമണൻ ചേട്ടനാണ്. അങ്ങേരു വന്നു വിളിച്ചകൊണ്ട് ഇപ്പൊഴേലും എണീറ്റു. ഹാ ഇനിയിപ്പോ ഒന്നും നോക്കാൻ ഇല്ല. വിശക്കുന്നുണ്ട്. എണീക്കാം... പെട്ടെന്നാണ് ആ ദുരന്ത സ്മരണ ഉണ്ടായത്. പേഴ്സിൽ ഉണ്ടായിരുന്ന അവസാനത്തെ ചില്ലറയും കൊടുത്തിട്ടല്ലെ ഇന്നലെ തട്ട്‌ ദോശ അടിച്ചു കേറ്റിയത് എന്ന സ്മരണ. ആ സ്മരണ എന്നെ വീണ്ടും കട്ടിലിൽ വീഴിച്ചു. ഇനി ഒന്നും ചെയ്യാനില്ല. ബാബു

വാഴ

Image
രാത്രി സമയം എത്രയായി എന്നറിയില്ല... മുറിയിലെ വെളിച്ചം അണച്ചിരുന്നു. ഫാൻ പരമാവധി വേഗത്തിൽ കറങ്ങികൊണ്ടിരുന്നു. പുതപ്പു വലിച്ച് തല വരെ മൂടി കിടന്നുകൊണ്ട് ഫോണിൽ പണിയുന്നതിനിടയിൽ പെട്ടെന്നൊരു വീണ്ടുവിചാരം. ' അല്ലാ, ഞാനിപ്പോ ഇതെന്നാ ഈ ചെയ്യുന്നേ... എൻജിനീയറിങ് ബിരുദവും കഴിഞ്ഞു ഒരു വേലയും കൂലിയും ആയിട്ടില്ല. സ്റ്റിൽ ഓൺ ഡാഡ്സ് മണി എന്ന് ഫേസ്ബുക്കിൽ അഭിമാനപൂർവം സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്. പകൽ മുഴുവൻ ഈ ഫോണിൽ കുത്തും കൂട്ടുകാരുടെ ഒപ്പം കറങ്ങലും പണി. രാത്രി ആയാൽ റൂമിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് വീണ്ടും ഫോണിലേക്ക്. എന്നിട്ട് എന്താ അതിൽ ചെയ്യുന്നേ. വെല്ല പ്രയോജനവും ഉള്ളതാണെങ്കിൽ വേണ്ടില്ല. ഇൻസ്റ്റാഗ്രാം കേറുക. ഫീഡ് നോക്കുക, ഇറങ്ങുക. ഫേസ്ബുക്ക് കേറുക. ഉള്ള മണ്ടന്മരുടെയും മണ്ടികളുടെയും മണ്ടത്തരങ്ങൾ കാണുക , വായിക്കുക, അവിടന്നും ഇറങ്ങുക. പിന്നെ യൂട്യൂബ്. ആ ട്യൂബിൽ കിട്ടാത്തത് ഒന്നും ഇല്ലല്ലോ... ഇങ്ങനെ കുത്തി കുത്തി കളയാൻ ഉള്ളതാണോ എന്നെപോലെ ഒരു ബുദ്ധിമാൻ്റെ സമയം. വിലയേറിയ സമയം. അല്ലാ... പ്രയോജനം ഉള്ള എന്തെങ്കിലും ചെയ്യണം. പൈസ ഉണ്ടാക്കണം. കളിയാക്കുന്ന എല്ലാ തെണ്ടികളെയും കൊണ്ട് നല്ലത് പറയിക്കണം. ബഹുമാനി

ഒരു ടിക് ടോക് തമാശയും ചില പഴഞ്ചൻ ഓർമകളും

Image
ഈയിടെ ഒരു ടിക് ടോക് വീഡിയോ കാണാനിടയായി. ഒരു പെൺകുട്ടി അവളുടെ കല്ല്യാണ ശേഷം ആങ്ങളയോട് യാത്ര പറയുന്ന രംഗം ഫോണിൽ പകർത്തി ടിക്ടോകിൽ ഇടാൻ പറയുന്നതാണ് രംഗം. കണ്ണീർ വരുമൊ എന്ന ആങ്ങളയുടെ ചോദൃത്തിന്, വരും നിങ്ങൾ കൃത്യമായി പകർത്തിയാൽ മതി എന്ന് നിർദേശം. അവർ അങ്ങനെ പകർത്തിയ വീഡിയോ ആണ് ആദ്യം കണ്ടത്. അതുകണ്ട് ഞാൻ വികാരഭരിതനായി. അതിനു ശേഷമാണ് ഷൂട്ട് പ്ലാൻ ചെയുന്ന വീഡിയോ കണ്ടത്. അത് കണ്ട് ഒത്തിരി ചിരിച്ചു. ഈ നൃു ജനറേഷന്റെ ഓരോ തമാശകളെ എന്ന് ഓർക്കുകയും ചെയ്തു. എന്നാൽ എന്റെ ചിരിയെ മായ്ചുകൊണ്ട് ചില ഓർമകൾ മനസ്സിലേക്ക് വന്നു. കുഞ്ഞുപെങ്ങളെ കല്ലൃാണം കഴിപ്പിച്ച് അയക്കുന്ന മറ്റൊരേട്ടന്റെ മുഖം... പക്ഷേ ആ ഏട്ടന്റെ കണ്ണീർ ആരും കണ്ടില്ല. ആ ഭാഗ്യവതി യായ അനിയത്തിക്കുട്ടി പോലും കുറച്ച് വർഷങ്ങൾക്ക് മുന്നേ ആണത്. സ്ഥലം നമ്മുടെ ഒരു ബന്ധു വീട് തന്നെ. അവിടത്തെ ഇളയ കുട്ടിയുടെ കല്ല്യാണം. പെണ്ണിനെ വരന്റെ കാറിൽ കയറ്റി യാത്ര ആകുന്ന സന്ദർഭം. വീട്ടിലെയും അയല്പകങ്ങളിലെയും വരെ അമ്മമാർ കാറിന് അരുകിൽ അവളിരുന്ന സീറ്റിനടുത്  നിന്ന് കരയുകയായിരുന്നു. ചെറുക്കന്റെ വീട്ടുകാർക്ക് പെണ്ണിനെയും കൊണ്ട് രാഹുകാലത്തിന് മുന്നേ വീട്ടില് കയ

ചിരിയിൽ ഒതുങ്ങുന്ന വേദനകൾ

Image
                    വഴിയിലെ കാഴ്ചകൾ നോക്കി സൂപ്പർഫാസ്റ്റ് ബസിന്റെ ജനാലക്കരുകിൽ ഇരിക്കുമ്പ ഴാണ് നമുക്ക് പല വെളിപാടുകലും  ഉണ്ടാവുക... പരിചിതമല്ലാത്ത കാഴ്ചകൾക്കും മുഖത്തേക്ക്‌ വീശിയടിക്കുന്ന കാറ്റിനും ചിലപ്പോൾ കട്ടൻ കാപ്പിയേക്കാൽ  നമ്മുടെ തലയെ ഉണർത്താൻ ഉള്ള കഴിവ് ഉണ്ടാകാം... അങ്ങനെ ഒരു നീണ്ട യാത്രയിൽ ഞാൻ എന്റെ സങ്കടങ്ങളെ പറ്റി ഓർക്കയുണ്ടായി. മറ്റുള്ളവരുടെ കണ്ണിൽ നിന്ന് നോക്കുമ്പോൾ എത്രയോ നിസാരമയത് എന്റെ കണ്ണിൽ എത്ര വലിയ കരട് ആണ് എന്ന് ഞാൻ മനസ്സിലാക്കി. എന്റെ പ്രശ്നം എത്രയോ നിസ്സാരം. ഒരു ചെറിയ നൂൽ കഷണം എന്റെ കണ്ണിൽ ഉണ്ടാക്കുന്ന അസ്വസ്ഥത അത്രയേ ഉള്ളൂ എന്റെ പ്രശ്നങ്ങളും എന്ന് ഞാൻ ചിന്തിച്ചു. കണ്ണിൽ കരടു പോലെ മനസ്സിൽ ചെറിയ നൂൽ കഷണങ്ങൾ... എന്റെ സ്വാർത്ഥത യിൽ ഞാൻ തടി കഷണമായി കരുതി കൊണ്ട് നടന്ന എന്റെ നൂൽ പ്രശ്നങ്ങൾ... ആ ചിന്ത എന്റെ മുഖത്ത്‌ തളർന്ന നേർത്ത ഒരു പുഞ്ചിരി കൊണ്ടുവന്നു. ആ പുഞ്ചിരി എനിക്ക് ഒരു പുത്തൻ ഉണർവേകി. സ്വന്തം സന്തോഷവും സമാധാനവും ഉള്ളിൽ നിന്നെ ഉണ്ടാകൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. ഓരോ പ്രശ്നങ്ങളിലും ഓരോ ദുഃഖങ്ങളിലും കണ്ണീരു ഒഴുകുന്ന മുഖത്തോടെ ഇരിക്കുമ്പോഴും നമ്മുടെ ആത്

ചില നെഗറ്റീവ് ചിന്തകൾ

Image
അന്ധമായി സ്നേഹിക്കുക അവസാനം നിനക് തകർന്ന ഒരു ഹൃദയവുമായി മടങ്ങാം ആരുമില്ലാത്ത മനോലോകങ്ങളിൽ ജീവിതം ഒടുക്കാം കരയാൻ ഒരു തുള്ളി കണ്ണീർ പോലും ബാക്കി ഉണ്ടാവില്ല അവസാനത്തെ തുള്ളിയും ഒഴുക്കി കളഞ്ഞതിനുശേഷമെ അത് സംഭവിക്കൂ പിന്നെ ഏകാന്തതയുടെ ഭീകരത നീ കാണും നിന്റെ ഹൃദയം തകർത്തവർത്തന്നെ കണ്ണീർ പോലും വരാത്ത ദുഷ്ഠനെന്ന് നിന്നെ വിളിക്കും അത് കേട്ട് നീ ചിരിക്കും ...ഒരു ഭ്രാന്തനെപ്പോലെ... പിന്നെയും നീ മാത്രം ബാക്കിയാകും, ഒരുമിച്ച് നിർമിച്ച മനോലോകത്തിൽ... എല്ലാത്തിനെയും പഴിച്ച് നീ ഒടുങ്ങും...