രൂപം

Image
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട...

ചിരിയിൽ ഒതുങ്ങുന്ന വേദനകൾ

                   
വഴിയിലെ കാഴ്ചകൾ നോക്കി സൂപ്പർഫാസ്റ്റ് ബസിന്റെ ജനാലക്കരുകിൽ ഇരിക്കുമ്പ ഴാണ് നമുക്ക് പല വെളിപാടുകലും  ഉണ്ടാവുക...
പരിചിതമല്ലാത്ത കാഴ്ചകൾക്കും മുഖത്തേക്ക്‌ വീശിയടിക്കുന്ന കാറ്റിനും ചിലപ്പോൾ കട്ടൻ കാപ്പിയേക്കാൽ  നമ്മുടെ തലയെ ഉണർത്താൻ ഉള്ള കഴിവ് ഉണ്ടാകാം... അങ്ങനെ ഒരു നീണ്ട യാത്രയിൽ ഞാൻ എന്റെ സങ്കടങ്ങളെ പറ്റി ഓർക്കയുണ്ടായി. മറ്റുള്ളവരുടെ കണ്ണിൽ നിന്ന് നോക്കുമ്പോൾ എത്രയോ നിസാരമയത് എന്റെ കണ്ണിൽ എത്ര വലിയ കരട് ആണ് എന്ന് ഞാൻ മനസ്സിലാക്കി. എന്റെ പ്രശ്നം എത്രയോ നിസ്സാരം. ഒരു ചെറിയ നൂൽ കഷണം എന്റെ കണ്ണിൽ ഉണ്ടാക്കുന്ന അസ്വസ്ഥത അത്രയേ ഉള്ളൂ എന്റെ പ്രശ്നങ്ങളും എന്ന് ഞാൻ ചിന്തിച്ചു. കണ്ണിൽ കരടു പോലെ മനസ്സിൽ ചെറിയ നൂൽ കഷണങ്ങൾ... എന്റെ സ്വാർത്ഥത യിൽ ഞാൻ തടി കഷണമായി കരുതി കൊണ്ട് നടന്ന എന്റെ നൂൽ പ്രശ്നങ്ങൾ... ആ ചിന്ത എന്റെ മുഖത്ത്‌ തളർന്ന നേർത്ത ഒരു പുഞ്ചിരി കൊണ്ടുവന്നു. ആ പുഞ്ചിരി എനിക്ക് ഒരു പുത്തൻ ഉണർവേകി. സ്വന്തം സന്തോഷവും സമാധാനവും ഉള്ളിൽ നിന്നെ ഉണ്ടാകൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. ഓരോ പ്രശ്നങ്ങളിലും ഓരോ ദുഃഖങ്ങളിലും കണ്ണീരു ഒഴുകുന്ന മുഖത്തോടെ ഇരിക്കുമ്പോഴും നമ്മുടെ ആത്മാവിനെ നോക്കി ഒരു പുഞ്ചിരി നൽകാൻ സാധിച്ചാൽ നമ്മൾ ജയിച്ച് കഴിഞ്ഞു എന്ന് ഞാൻ പറയുന്നു. കാരണം ആ പ്രശ്നത്തിൽ നിന്ന് കരകയറാൻ വേണ്ട ഊർജം നമുക്ക് ആ പുഞ്ചിരിയിൽ നിന്ന് ലഭിച്ചിരിക്കും... എന്റെ ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളെ ഞാൻ ഇൗ രീതിയിൽ നേരിട്ട് നോക്കുന്നു. 100% വിജയം ഞാൻ പറയുന്നില്ല. എങ്കിലും ഇത്രയും നാളുകളായി ഞാൻ വലിയ പ്രശ്നമായി കൊണ്ട് നടന്നിരുന്ന പല കാര്യങ്ങളും ഇൗ ഒരു ചിരിയിൽ തീരുന്നതായിരുന്നു എന്ന് ഞാൻ അറിഞ്ഞു. അതേ പുഞ്ചിരിയോടെ , സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം JP

Comments

Popular posts from this blog

ചെറിയൊരു കഥ- ഭാഗം 2

ഒന്നാമൻ

രൂപം