രൂപം

Image
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട...

ഒരു ടിക് ടോക് തമാശയും ചില പഴഞ്ചൻ ഓർമകളും

ഈയിടെ ഒരു ടിക് ടോക് വീഡിയോ കാണാനിടയായി. ഒരു പെൺകുട്ടി അവളുടെ കല്ല്യാണ ശേഷം ആങ്ങളയോട് യാത്ര പറയുന്ന രംഗം ഫോണിൽ പകർത്തി ടിക്ടോകിൽ ഇടാൻ പറയുന്നതാണ് രംഗം. കണ്ണീർ വരുമൊ എന്ന ആങ്ങളയുടെ ചോദൃത്തിന്, വരും നിങ്ങൾ കൃത്യമായി പകർത്തിയാൽ മതി എന്ന് നിർദേശം. അവർ അങ്ങനെ പകർത്തിയ വീഡിയോ ആണ് ആദ്യം കണ്ടത്. അതുകണ്ട് ഞാൻ വികാരഭരിതനായി. അതിനു ശേഷമാണ് ഷൂട്ട് പ്ലാൻ ചെയുന്ന വീഡിയോ കണ്ടത്. അത് കണ്ട് ഒത്തിരി ചിരിച്ചു. ഈ നൃു ജനറേഷന്റെ ഓരോ തമാശകളെ എന്ന് ഓർക്കുകയും ചെയ്തു. എന്നാൽ എന്റെ ചിരിയെ മായ്ചുകൊണ്ട് ചില ഓർമകൾ മനസ്സിലേക്ക് വന്നു. കുഞ്ഞുപെങ്ങളെ കല്ലൃാണം കഴിപ്പിച്ച് അയക്കുന്ന മറ്റൊരേട്ടന്റെ മുഖം... പക്ഷേ ആ ഏട്ടന്റെ കണ്ണീർ ആരും കണ്ടില്ല. ആ ഭാഗ്യവതി യായ അനിയത്തിക്കുട്ടി പോലും
കുറച്ച് വർഷങ്ങൾക്ക് മുന്നേ ആണത്. സ്ഥലം നമ്മുടെ ഒരു ബന്ധു വീട് തന്നെ. അവിടത്തെ ഇളയ കുട്ടിയുടെ കല്ല്യാണം. പെണ്ണിനെ വരന്റെ കാറിൽ കയറ്റി യാത്ര ആകുന്ന സന്ദർഭം. വീട്ടിലെയും അയല്പകങ്ങളിലെയും വരെ അമ്മമാർ കാറിന് അരുകിൽ അവളിരുന്ന സീറ്റിനടുത്  നിന്ന് കരയുകയായിരുന്നു. ചെറുക്കന്റെ വീട്ടുകാർക്ക് പെണ്ണിനെയും കൊണ്ട് രാഹുകാലത്തിന് മുന്നേ വീട്ടില് കയറണം എന്ന് ഉണ്ടായിരുന്നത് കൊണ്ട് അവർ ധൃതി കാണിക്കുന്നുണ്ടായിരുന്നു... അതിനിടയിൽ ആരും പെണ്ണിന്റെ ജ്യേഷ്ഠനെ നോക്കിയില്ല. ഓർത്തുമില്ല. ഒരു കാഴ്ചക്കാരനായി ഞാൻ കുറച്ച് ദൂരെ മാറി നിന്നു. കാറിന്റെ ചുറ്റും ആൾ കൂടി നിൽക്കുന്നതിനാൽ ഒരു ഫോട്ടോ പോലും എടുക്കാൻ പറ്റുന്നില്ല. അവസാനം കഷ്ടപ്പെട്ട് ഒരെണ്ണം എടുത്തു മാറി നിന്നതാണ്. ഫോട്ടോയിൽ നോക്കിയപ്പോൾ പെണ്ണിന്റെ ഒരു വശം കാണാം. പെട്ടെന്നാണ് അ കാഴ്ച കാണുന്നത്. ആൾക്കൂട്ടത്തിന്റെ ഏറ്റവും പുറകിലായി നിൽക്കുന്ന പെണ്ണിന്റെ ഏട്ടൻ... ഒരു ഓലയുടെ മറയുണ്ട് മുന്നിൽ. എങ്കിലും ആ കലങ്ങിയ കണ്ണുകൾ വ്യക്തം... മനപൂർവ്വം മാറിനിന്നതാണോ അതോ തിരക്ക് മൂലം അങ്ങനെ സംഭവിച്ചു പോയതാണോ എന്നറിയില്ല... ഏതായാലും പരിസരം പോലും മറന്ന് പെങ്ങളെയും നോക്കി കണ്ണ് ചുവപ്പിച് നിന്ന ആ ചേട്ടന്റെ മുഖം ഹൃദയത്തിന് ചെറിയൊരു നൊമ്പരം കലർന്ന സംതൃപ്തി ആണ് നൽകിയത്. കല്ല്യാണം പകർത്താൻ എത്തിയ സ്റ്റുഡിയോ ക്കാരോ മൊബൈൽ ഫോൺ ക്യാമറ കളോ ആ കാഴ്ച കണ്ടില്ല. നവ്യാ നായരെപ്പോലെ ഞാനെ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന് പറയുന്നതുപോലെ... ഇന്നായിരുന്നെങ്കിൽ ഒരു പക്ഷെ ചേട്ടന്റെ കൂട്ടുകാരുടെ ടിക് ടോകിൽ അത് നിറഞ്ഞ് നിന്നെനെ. അന്നു അതൊന്നും ഇല്ലാ തിരുന്നത്‌ നന്നായി എന്ന് തോന്നുന്നു. കാരണം ഉണ്ടാരുന്നേൽ പറയില്ലരുന്നോ ഇതും പ്ലാൻ ചെയ്തു എടുതതാണെന്ന്. ടിക് ടോകില്‌ കണ്ട ഈ വീഡിയോ എന്നെ അങ്ങനെ വീണ്ടും ആ ദൃശ്യം ഓർമിപ്പിച്ചു. ആയതിനാൽ ആ വീഡിയോ ഇട്ട ആങ്ങളക്കുട്ടികും പെങ്ങളുട്ടികും എന്റെ നന്ദി. പെങ്ങൾക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുകയും ചെയ്യുന്നു. എന്ന്  നിങ്ങളുടെ സ്വന്തം JP



Comments

Popular posts from this blog

ചെറിയൊരു കഥ- ഭാഗം 2

ഒന്നാമൻ

Love letter of a mechanical engineer