രൂപം

Image
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട...

വാഴ

രാത്രി സമയം എത്രയായി എന്നറിയില്ല... മുറിയിലെ വെളിച്ചം അണച്ചിരുന്നു. ഫാൻ പരമാവധി വേഗത്തിൽ കറങ്ങികൊണ്ടിരുന്നു. പുതപ്പു വലിച്ച് തല വരെ മൂടി കിടന്നുകൊണ്ട് ഫോണിൽ പണിയുന്നതിനിടയിൽ പെട്ടെന്നൊരു വീണ്ടുവിചാരം. ' അല്ലാ, ഞാനിപ്പോ ഇതെന്നാ ഈ ചെയ്യുന്നേ... എൻജിനീയറിങ് ബിരുദവും കഴിഞ്ഞു ഒരു വേലയും കൂലിയും ആയിട്ടില്ല. സ്റ്റിൽ ഓൺ ഡാഡ്സ് മണി എന്ന് ഫേസ്ബുക്കിൽ അഭിമാനപൂർവം സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്. പകൽ മുഴുവൻ ഈ ഫോണിൽ കുത്തും കൂട്ടുകാരുടെ ഒപ്പം കറങ്ങലും പണി. രാത്രി ആയാൽ റൂമിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് വീണ്ടും ഫോണിലേക്ക്. എന്നിട്ട് എന്താ അതിൽ ചെയ്യുന്നേ. വെല്ല പ്രയോജനവും ഉള്ളതാണെങ്കിൽ വേണ്ടില്ല. ഇൻസ്റ്റാഗ്രാം കേറുക. ഫീഡ് നോക്കുക, ഇറങ്ങുക. ഫേസ്ബുക്ക് കേറുക. ഉള്ള മണ്ടന്മരുടെയും മണ്ടികളുടെയും മണ്ടത്തരങ്ങൾ കാണുക , വായിക്കുക, അവിടന്നും ഇറങ്ങുക. പിന്നെ യൂട്യൂബ്. ആ ട്യൂബിൽ കിട്ടാത്തത് ഒന്നും ഇല്ലല്ലോ... ഇങ്ങനെ കുത്തി കുത്തി കളയാൻ ഉള്ളതാണോ എന്നെപോലെ ഒരു ബുദ്ധിമാൻ്റെ സമയം. വിലയേറിയ സമയം. അല്ലാ... പ്രയോജനം ഉള്ള എന്തെങ്കിലും ചെയ്യണം. പൈസ ഉണ്ടാക്കണം. കളിയാക്കുന്ന എല്ലാ തെണ്ടികളെയും കൊണ്ട് നല്ലത് പറയിക്കണം. ബഹുമാനിപ്പിക്കണം. നാളെ രാവിലെ നേരത്തെ എണീക്കണം. നാളെ തൊട്ട് നന്നാവുകയാണ്‌. അതേ സുഹൃത്തുക്കളെ നാളെയാണ് നാളെ. ഇപോ തന്നെ ഉറങ്ങു വാണ്. എങ്കിലേ രാവിലെ ഒരു 5, അല്ലാ 6 മതി. 6 മണിക് എണീക്കണേൽ ഇപ്പൊൾ കിടന്നെ പറ്റൂ '. ഇത്രയും ചിന്തിച്ച് ഫോൺ മാറ്റി വച്ചു. പുതപ്പു ഒന്നുകൂടി വലിച്ചിടിട് ഒരു വശത്തേയ്ക്ക് ചെരിഞ്ഞ് കിടന്നു. കണ്ണടച്ചു. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. റൂമിൽ  ഒരു ചെറിയ വെളിച്ചം വ്യാപിക്കുന്നു. കാര്യമെന്താ. അറിയണമല്ലോ. ഉടൻ പുതപ്പു മാറ്റി എണീറ്റു. ഫോണിൽ നിന്നാണ്. ഒരു മെസ്സേജ് ആണലോ. നോക്കണോ വേണ്ടയോ . ഒന്നാലോചിച്ചു. നോക്കിയാൽ ഉറക്കം പോയാലോ. ഹാ, അല്ലേ പോട്ടെ ഒരു മെസ്സേജ് അല്ലേ . നോകിയെക്കാം. നോക്കി. നോക്കിയപോള് അല്ലേ കാര്യം അറിഞ്ഞേ . സൂപ്പർ സ്റ്റാറിന്റെ പടത്തിനു 100 കോടി അടിച്ചെന്ന്. ഹൊ പുകിലെ. ആദ്യത്തെ ദിവസം ആദ്യത്തെ ഷോ പോയി കണ്ടതാണ്. അപൊഴെ ഉറപ്പിച്ചതാണ്, 100 അല്ല 200 കോരാൻ ഒള്ള മൊതല് ഒണ്ടെന്ന്. തകർത്തു മോനെ. ഇനിപോ ഇത് കേരളത്തിൽ മാത്രം ആണോ അതോ വേൾഡ് വൈഡ് ആണോ. അതുടെ നോക്കണോല്ലോ. ഉം, വേൾഡ് വൈഡ് ആണ്. ഇൻസ്റ്റാഗ്രാമിൽ ഫീഡിൽ മുഴുവൻ സൂപ്പർസ്റ്റാർ ആണ്. അടിപൊളി. ആരോകെയോ ഇതുവച്ച് അടിപൊളി ട്രോൾ ഒക്കെ ഇറക്കിയിട്ടുണ്ടല്ലോ. ഹൂ കണ്ടിട്ട് രോമഞ്ചിഫിക്കീഷൻ രോമാഞ്ചിഫിക്കേഷൻ... ആകെ മൊത്തം രോമാഞ്ചം. രണ്ടെണ്ണം എടുത്ത് വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടേക്കാം. ഓ അല്ലേ വേണ്ട. അപ്പൻ കാണും. അമ്മ അറിയും. എന്നെ അരിയും. എന്തിനാ വെറുതെ. സമയം കുറെ ആയോ. അയ്യോ മണി ഒന്ന് ആയല്ലോ. ഇനി എങ്ങനെ എണീക്കും. അങ്ങനെ ആ ബുദ്ധിമാനായ മനുഷ്യനായ ഞാൻ നിരാശയുടെ പടുകുഴിയിലേക്ക് വീഴുകയാണ് സുഹൃത്തുക്കളെ വീഴുകയാണ്. പാടില്ലാ. തളരാൻ പാടില്ല. യൂട്യൂബ് എടുത്തു. മോടിവേഷൻ വീഡിയോ സെർച്ച് കൊടുത്തു.. കിട്ടി .ആദ്യത്തെ വീഡിയോ... രണ്ടാമത്തെ വീഡിയോ... മൂന്നാമത്തെ വീഡിയോ... പിന്നെ ചറപറ ചറ പറ വീഡിയോസ് തലങ്ങും വിലങ്ങും കണ്ടൂ. അവസാനം മോട്ടിവേഷൻ കേറി കേറി ആ സുഹൃത്ത് (ഞാൻ) ഉറക്കത്തെ പതിയെ പതിയെ പുൽകുകയാണ് സുഹൃത്തുക്കളെ പുല്കുകയാണ്. കയ്യിൽ നിന്നും ഫോൺ വഴുതി കട്ടിലിലേക്ക് വീഴുന്നത് അയാൾ അറിഞ്ഞില്ല. സമയം രാവിലെ 4 മണി ആയ വിവരവും അയാള് അറിഞ്ഞില്ല. പിറ്റേദിവസം നട്ടുച്ചയ്ക്ക് മുത്തശ്ശിയുടെ ശകാരം കേട്ട് മാത്രമേ താൻ ഇനി ഉണരൂ എന്ന സത്യം കൂടി അറിയാതെ ആ ബുദ്ധിമാനായ മനുഷ്യൻ തന്റെ നിഷ്കളങ്ക പങ്കിലമായ ഉറക്കത്തിൽ വിരാചിക്കാൻ തുടങ്ങി...
JP

Comments

Popular posts from this blog

ചെറിയൊരു കഥ- ഭാഗം 2

ഒന്നാമൻ

Love letter of a mechanical engineer