Posts

Showing posts from June, 2019

രൂപം

Image
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട

ഒന്നാമൻ

Image
മഴ പെയ്തുകൊണ്ടിരുന്നു... പൊടികൊണ്ട് മൂടിയ വഴിയോരചെടികളെ കഴുകി, ചുട്ടുപഴുത്ത ടാർവഴിയെ തണുപ്പിച്ചു കൊണ്ട് ആകാശം തൻറെ തോരാക്കണ്ണുനീർ പൊഴിച്ചു... വേനൽമഴയാണ്... കുട കരുതാത്ത മനുഷ്യരും കുടയില്ലാത്ത പൂച്ച, പട്ടി, കോഴി മുതലായ പക്ഷിമൃഗാദികളും മഴയിൽ നിന്ന് രക്ഷനേടാൻ പരക്കം പായുമ്പോൾ, നനഞ്ഞ്, മഷി പടർന്ന ഒരു സർട്ടിഫിക്കറ്റും ചൂടുപിടിച്ച മനസ്സുമായി ഒരു വിഡ്ഢിയെപ്പോലെ അയാൾ ആ മഴയിൽ നടന്നു. ചങ്കു തകരുന്നപോലെ... ദേഹമാകെ നനഞ്ഞിരിക്കുന്നു. നനഞ്ഞ തൂവാല പോലെ കയ്യിലിരിക്കുന്ന സർട്ടിഫിക്കറ്റ്. 'ഫസ്റ്റ് പ്ലേസ് അരവിന്ദ് സി. പി.'. മഷി മങ്ങിയതിനാലോ മഴവെള്ളം കാഴ്ചയെ മറച്ചതിനാലോ അരവിന്ദ് 'അരവട്ട്' എന്നാണ് കാണുന്നത്. അതെ അരവട്ട്... ഇതുവരെ കാണിച്ച വട്ടുകൾ വെച്ച് നോക്കുമ്പോൾ ഇത് അരവട്ട് മാത്രം. ഫസ്റ്റ് പ്ലേസ് അരവട്ട് സി. പി. ഇത് കേട്ട് പ്രകൃതി പോലും ഇടിനാദം മുഴക്കി അട്ടഹസിക്കുന്നു... " 'ക്വിസ്, ക്വിസ്' എന്ന് പറഞ്ഞു നടന്നു ഒത്തിരി കാശ് കളഞ്ഞില്ലേ ഇതുവരെ എന്തെങ്കിലും കിട്ടിയോ ! " എന്ന് കൂട്ടുകാരും പിന്നീട് വീട്ടുകാരും ചോദിച്ചപ്പോഴും ആത്മവിശ്വാസം തകരാതിരുന്നതിൽ അവളും ഒരു കാ

ചെറിയൊരു കഥ- ഭാഗം 2

(...തുടർച്ച) അതേ... പാമ്പാണ്... ശക്തിയായി കാൽ കുടഞ്ഞുകൊണ്ട് നിലവിളിച്ച് , ഞാൻ എണീറ്റു. ഇളിഭ്യനായി... സ്വപ്നമായിരുന്നു... അതാ കിടക്കുന്നു എന്റെ ബെൽറ്റ് നിലത്ത്. 'പാമ്പിനെ ' കണ്ട് ബോധിച്ചു... സംതൃപ്തിയോടെ വീണ്ടും കിടന്നു. ഉറക്കം പോയി... ദേഹമാകെ വിയർത്തിരുന്നു... കറൻറ് പോയതൊന്നും അറിഞ്ഞില്ല. നേരം സന്ധ്യ ആകറായെന്ന് തോന്നുന്നു. അമ്പലത്തിൽ നിന്ന് പാട്ട് കേൾക്കാം... ഇൗ ഭക്തി ഗാനങ്ങൾ ഒകെ പാടിയത് ആരാണാവോ... കേട്ട് കിടക്കാൻ വല്ലാത്ത ഒരു സുഖമുണ്ട്. ഏതായാലും ഇനി എഴുന്നേല്ക്കാം. കുളിക്കാനും പല്ല് തേക്കാനും ഉള്ളത് ഒകെ ആയി വാതിൽ തുറന്നു. നമ്മുടെ മുറി ഒരു ഒറ്റമുറി ആണ്. പഴയ വീടായതിനാൽ അറ്റാച്ച്ഡ് ബാത്ത്റൂം ഒന്നുമില്ല. കുറച്ച് നടന്നാലേ കാര്യങ്ങളും നടക്കൂ. അപോ അങ്ങനെയാണ്. വാതിൽ തുറന്നു. മുറിയിലേക്ക് ഒരു തണുത്ത കാറ്റ് അടിച്ചുകയറി. ആകെ ഒരു മനസുഖം. പതിവില്ലാതെ ഒരു പെർഫുമിന്റെ മണവും ഉണ്ട്. ഇനി ഇതാണോ പാലായിൽ മാത്രം അടിക്കുന്ന ആ കാറ്റ്. മുഖം മറച്ചുകൊണ്ട് ഒരു വശത്തേയ്ക്ക് പടർന്നു വീണു കിടക്കുന്ന അവളുടെ മുടിയാണ് ഞാൻ ആദ്യം കണ്ടത്. (തുടരും...)

വീര വിജയം

Image
       മനോഹരം.. മനോഹരം ഇന്ത്യ! മനോഹരം! മഴ പലവട്ടം രസം കൊല്ലി ആയി എത്തിയെങ്കിലും കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയെംകിലും ഗാലറിയിൽ തടിച്ചുകൂടിയ കാണികൾക്കും ടിവി ക്കു മുന്നിൽ നിറഞ്ഞിരുന്ന 110 കോടി ആരാധകർക്കും മുന്നിൽ ഇന്ത്യ വീണ്ടും ചരിത്രം ആവർത്തിച്ചു. അതേ, നിർണായകമായ മത്സരത്തിൽ പാകിസ്ഥാനെ 89 റൺസിന് തോൽപിച്ച് ഇന്ത്യ അഭിമാനം കാത്തു.        ബദ്ധവൈരികൾ എന്ന വിളിപ്പേര് പണ്ടുമുതൽക്കേ ഇന്ത്യ പാക് ടീമുകൾക്ക് ചാർത്തികിട്ടിയതാണ്. പത്ര ദൃശ്യ സാമൂഹ്യ മാധ്യമങ്ങൾ അത് ഏറ്റുപിടിക്കുകയും ചെയ്തതോടെ ആ ചിത്രീകരണം അതിന്റെ പാരമ്യം കണ്ടൂ. അതിനാൽ തന്നെ ഇരു ടീമുകൾക്കും ജയം അഭിമാനത്തിന്റെ കൂടി പ്രശ്നമായിരുന്നു. ഒരു സസ്പെൻസ് ത്രില്ലെർ ചലച്ചിത്രം കാണുമ്പോലെ  മാച്ച് കണ്ടുതുടങ്ങി. ക്രീസിൽ ഇറങ്ങിയ എല്ലാ ബാറ്റ്സ്മാന്മാരും പതിവുപോലെ പോലെ അവരവരുടെ മികച്ച സംഭാവനകൾ ടീം സ്കോറിലേക്ക്  ചേർത്തുവെച്ചു. 45ാം ഓവറിൽ വന്ന മഴ കളിയുടെ രസത്തെ കളഞ്ഞു എങ്കിലും 336 എന്ന് സ്കോറിൽ എത്തിക്കുവാൻ ഇന്ത്യൻ മധൃ നിരക്ക് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ആദ്യ 20 ഓവർ വരെ പ്രതീക്ഷ കാക്കുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട്