മനോഹരം.. മനോഹരം ഇന്ത്യ! മനോഹരം! മഴ പലവട്ടം രസം കൊല്ലി ആയി എത്തിയെങ്കിലും കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയെംകിലും ഗാലറിയിൽ തടിച്ചുകൂടിയ കാണികൾക്കും ടിവി ക്കു മുന്നിൽ നിറഞ്ഞിരുന്ന 110 കോടി ആരാധകർക്കും മുന്നിൽ ഇന്ത്യ വീണ്ടും ചരിത്രം ആവർത്തിച്ചു. അതേ, നിർണായകമായ മത്സരത്തിൽ പാകിസ്ഥാനെ 89 റൺസിന് തോൽപിച്ച് ഇന്ത്യ അഭിമാനം കാത്തു.
ബദ്ധവൈരികൾ എന്ന വിളിപ്പേര് പണ്ടുമുതൽക്കേ ഇന്ത്യ പാക് ടീമുകൾക്ക് ചാർത്തികിട്ടിയതാണ്. പത്ര ദൃശ്യ സാമൂഹ്യ മാധ്യമങ്ങൾ അത് ഏറ്റുപിടിക്കുകയും ചെയ്തതോടെ ആ ചിത്രീകരണം അതിന്റെ പാരമ്യം കണ്ടൂ. അതിനാൽ തന്നെ ഇരു ടീമുകൾക്കും ജയം അഭിമാനത്തിന്റെ കൂടി പ്രശ്നമായിരുന്നു. ഒരു സസ്പെൻസ് ത്രില്ലെർ ചലച്ചിത്രം കാണുമ്പോലെ മാച്ച് കണ്ടുതുടങ്ങി. ക്രീസിൽ ഇറങ്ങിയ എല്ലാ ബാറ്റ്സ്മാന്മാരും പതിവുപോലെ പോലെ അവരവരുടെ മികച്ച സംഭാവനകൾ ടീം സ്കോറിലേക്ക് ചേർത്തുവെച്ചു. 45ാം ഓവറിൽ വന്ന മഴ കളിയുടെ രസത്തെ കളഞ്ഞു എങ്കിലും 336 എന്ന് സ്കോറിൽ എത്തിക്കുവാൻ ഇന്ത്യൻ മധൃ നിരക്ക് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ആദ്യ 20 ഓവർ വരെ പ്രതീക്ഷ കാക്കുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട് പെട്ടെന്നായിരുന്നു അവരുടെ പതനം. 129/1 എന്ന് സ്കോറിൽ നിന്നും 166/6 എന്ന് അവസ്ഥയിലേക്കുള്ള അവരുടെ വീഴ്ച പെട്ടെന്നായിരുന്നു. 35ാം ഓവറിൽ മഴ വീണ്ടും വില്ലനായി എത്തി. പിന്നീട് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പാകിസ്ഥാന് നേടേണ്ട പുതിയ സ്കോർ 40 ഓവറിൽ 302 ആയി. ശേഷിച്ച അഞ്ച് ഓവറിൽ വിക്കറ്റൊന്നും വീഴാതെ 212/6 എന്നെ സ്കോറിൽ കളി അവസാനിച്ചു.
കളിയിൽ എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ച ആളുകളായി പറയാൻ രോഹിത് ശർമ, പാകിസ്ഥാൻ ബൗളർ ആമിർ വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ , കുൽദീപ് , പിന്നെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പരിക്കുമൂലം ഓവർ പൂർത്തിയാക്കാതെ പുറത്തേക്ക് പോകേണ്ടി വന്ന ഭുവനേശ്വർ കുമാറും ഒക്കെയാണ് ഉള്ളത്. എങ്കിലും എൻറെ മനസ്സിനെ ഏറ്റവും ആകർഷിച്ചത് വിരാട് കോഹ്ലി എന്ന ക്യാപ്റ്റൻ ആണ്. ഞാൻ ഇത് എഴുതാനുള്ള കാരണവും അത് പറയാനാണ്. ഓരോ വിക്കറ്റ് വീഴുമ്പോഴും അദ്ദേഹത്തിൻറെ മുഖത്ത് തെളിഞ്ഞു വന്ന കുട്ടിത്തം നിറഞ്ഞ സന്തോഷം, സഹ കളിക്കാരനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നത്, ഇതെല്ലാം കാണുമ്പോൾ അദ്ദേഹത്തിന് ക്രിക്കറ്റ് എന്നാൽ എന്താണ് എന്ന് നമുക്ക് മനസ്സിലാകും. എപ്പോഴും കൗതുകത്തോടെയും വർദ്ധിച്ച ആകാംക്ഷയോടെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരാളിൽ നിന്നേ അത്തരത്തിലുള്ള ഭാവങ്ങൾ നമുക്ക് കാണുവാൻ പറ്റു. ഫീൽഡ് ചെയ്യുമ്പോഴുള്ള ഉള്ള അദ്ദേഹത്തിൻറെ പെരുമാറ്റം കണ്ടപ്പോൾ എന്തുകൊണ്ടോ നമ്മുടെ ആ പഴയ ദാദ യെ ആണ് എനിക്ക് ഓർമ്മ വന്നത്. അദ്ദേഹത്തിൻറെ ആവേശവും അദ്ദേഹത്തിൻറെ നിരാശയും അദ്ദേഹത്തിൻറെ സ്പിരിറ്റും എല്ലാം ഇന്ന് ഞാൻ വിരാടിൽ കണ്ടു. ധോണിയോട് ആരാധന തോന്നിയിട്ടുണ്ട്. ധോണി കൂടി വിരമിച്ചാൽ പിന്നെ കളി കാണില്ല എന്ന് ഓർത്ത് ഇരിക്കുകയായിരുന്നു. ഇല്ല. ഇന്ന് പുതിയൊരാളെ കിട്ടിയിരിക്കുന്നു. 77 റൺസിൽ നിൽക്കുമ്പോൾ ബാറ്റിൽ ഉരസി എന്ന് തോന്നിപ്പിച്ചു പന്ത് സർഫറാസിൻ്റെ കൈകളിൽ എത്തിയപ്പോൾ അമ്പയർ പറയുകപോലും ചെയ്യാതെ ക്രീസിൽ നിന്ന് സ്വയം ഇറങ്ങിപ്പോയ വിരാടിൽ നമ്മൾ കണ്ടത് ആ പഴയ സച്ചിനെ തന്നെയല്ലേ... റിപ്ലേ കളിൽ പന്തുരസിയതായി കാണിച്ചില്ലെങ്കിലും സ്വന്തം ഭാഗത്ത് തെറ്റ് ഉണ്ടായാൽ എന്നാൽ അത് സമ്മതിച്ചു ഇറങ്ങി പോകുന്ന ഒരു മനസ്സാക്ഷിയാണ് അദ്ദേഹത്തിന് ഉള്ളതെന്ന് എന്ന് കരുതി നമുക്ക് അഭിമാനിക്കാം. ക്രിക്കറ്റിൻ്റെ ഈ ഇതിഹാസത്തിന്റ് നേതൃത്വത്തിൽ നമ്മൾ വീണ്ടും കപ്പ് നേടും എന്ന് നമുക്ക് പ്രത്യാശിക്കാം. ഇനിയുള്ള മത്സരങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കാം.
എന്ന് സ്വന്തം JP
Comments
Post a Comment
You can add your comments here friends