'സാറേ... സാറേ...'
ഉറക്കം കളയാൻ ആ വിളി മതിയായിരുന്നു. ആരാണോ വാ. ഉറക്കച്ചടവ് മാറാത്ത കണ്ണുകളോടെ ഞാൻ എണീറ്റു. ഫോണെടുത്തു സമയം നോക്കിയപ്പോൾ 11.32AM. ഉടനെ ഉണ്ടായ ബോധക്കെടിൽ വീണ്ടും കട്ടിലിലേക്ക്.
ഇത്ര സമയം ആയെന്നു അറിഞ്ഞില്ല. ഇനി ബ്രഷും ടൂത്ത് പേസ്റ്റും ഒക്കെ എടുത്തു മുറ്റത്തിറങ്ങി വേണം പല്ല് തേക്കാൻ.
നാശം പിടിക്കാനായിട്ട്!! ഇന്നലെ വരെ കുഴപ്പം ഇല്ലായിരുന്നു. ഇനിയിപ്പോ അങ്ങനെ അല്ലല്ലോ...
ഒരാഴ്ച അമ്പലത്തിൽ ഉത്സവം ആയിരിക്കും എന്ന് ഹൗസ് ഓണർ ഇന്നലേം കൂടി പറഞ്ഞതേ ഉള്ളൂ...
ആ നാട്ടുകാര് എല്ലാരും കാണ്വലോ എന്റെ ദൈവമേ!
' തൂമ്പ ആ ഷെഡിൽ വച്ചിട്ടുണ്ട് കേട്ടോ സാറെ'
വീണ്ടും അതേ സ്വരം.
ഓ! പിടികിട്ടി!
ഇത് നമ്മുടെ ഓണർടെ പറമ്പിൽ പണിക്കു വരുന്ന രമണൻ ചേട്ടനാണ്.
അങ്ങേരു വന്നു വിളിച്ചകൊണ്ട് ഇപ്പൊഴേലും എണീറ്റു.
ഹാ ഇനിയിപ്പോ ഒന്നും നോക്കാൻ ഇല്ല. വിശക്കുന്നുണ്ട്.
എണീക്കാം...
പെട്ടെന്നാണ് ആ ദുരന്ത സ്മരണ ഉണ്ടായത്.
പേഴ്സിൽ ഉണ്ടായിരുന്ന അവസാനത്തെ ചില്ലറയും കൊടുത്തിട്ടല്ലെ ഇന്നലെ തട്ട് ദോശ അടിച്ചു കേറ്റിയത് എന്ന സ്മരണ.
ആ സ്മരണ എന്നെ വീണ്ടും കട്ടിലിൽ വീഴിച്ചു.
ഇനി ഒന്നും ചെയ്യാനില്ല.
ബാബു ചേട്ടന്റെ കടയിലെ പറ്റ് തീർത്തിട്ടില്ല. മനുവിന് കൊടുക്കാൻ ഉള്ള കാശ് അവൻ ഇന്നലെയും കൂടെ ചോദിച്ചു. കൊടുത്തില്ല.
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഇല്ലാഞ്ഞിട്ടാ...
അപ്പോ ഇനി ഇന്നത്തേക്ക് ഒന്നും കഴിക്കണ്ട എന്ന് സാരം. കട്ടിലിൽ ഒരു വശം ചെരിഞ്ഞ് താഴേയ്ക്ക് നോക്കിയപ്പോൾ അവിടെ ഒരു കുപ്പി നിറയെ വെള്ളം ഇരിപ്പുണ്ട്.
ഇന്നലെ തിളപ്പിച്ച് വെച്ചത്.
ആശ്വാസം.
ഒരു കവിൾ വെള്ളം ഇറക്കി.
വരണ്ട മണ്ണിൽ വീണ വെള്ള തുള്ളി പോലെ തോന്നിച്ചു.
തൊണ്ടയിലുടെ അത് ഇറങ്ങി പോകുന്നത് ഇപോൾ അറിയാൻ പറ്റുന്നുണ്ട്.
ഒരു കവിൾ കൂടെ അകത്താക്കി.
വീണ്ടും ശവാസനതിലേക്.
ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടായിരുന്നു...
നട്ടുച്ചയോടടുത്തതിനാൽ മുറിയിൽ ചെറിയ ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു.
എങ്കിലും കമ്പിളി വലിച്ചിട്ടു തല വരെ മൂടി.
ഒരു വശം ചെരിഞ്ഞ് ഞാൻ കിടന്നു... കണ്ണുകൾ താനേ അടഞ്ഞു...
കട്ടിലിൽ എന്തോ അനങ്ങുന്നപോലെ...
ഇഴയുകയാണ്... അതേ ഇഴയുന്നു... കാലിന്റെ അടുത്തേക്ക് ...
പാമ്പ് ...പാമ്പ്...
നീണ്ട നാക്ക്... കാലിൽ... ആ...
(ബാക്കി പിന്നെ)
- Get link
- X
- Other Apps
Comments
Post a Comment
You can add your comments here friends