രൂപം

കാലൻകുന്ന് എന്നു പേരുള്ളൊരു കുന്നുണ്ട്. പേരിൽ മാത്രമേ ഇപ്പോൾ കാലൻ ഉള്ളു. അതിനർത്ഥം പണ്ട് ഉണ്ടായിരുന്നു എന്നു ആണെന്ന് കരുതരുത്. ഇല്ലായിരുന്നു എന്നുറപ്പിക്കാനും വയ്യ. കഥകളല്ലേ... മുത്തശ്ശിയുടെ ഓർമകളിൽ നിന്നു ഉതിർന്നു വീഴുന്ന പിശാചിന്റെ അരുമയായ പക്ഷിയുടെ കഥകളും രാത്രികാലങ്ങളിൽ മുഴങ്ങിക്കേട്ടിരുന്ന ചിറകടിയൊച്ചയും... ആ കുന്നിനു താഴെ നിറഞ് ഒഴുകുന്ന ചെറിയൊരു അരുവിയുണ്ട്... അതിന്റെ തീരത്തിരിക്കുമ്പോൾ ആർക്കാണ് ആ പഴയ കഥകൾ ഓർമ വരാത്തത്. .. !
മഴയെ നിന്നോട് എനിക്ക് നന്ദിയുണ്ട്.
നീ തന്ന തണുപ്പിലാണ് ഞാൻ സ്നേഹത്തിന്റെ ചൂട് അറിഞ്ഞിട്ടുള്ളത്.
കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ ചൂട് പറ്റി ഉറങ്ങിയപ്പോഴും,
വിദ്യാർത്ഥിയാവാൻ അച്ഛന്റെ ചൂടുള്ള കൈത്തലം പിടിച്ചു നടന്നപ്പോഴും,
കാമുകിയുടെ ചുംബനത്തിന്റെ ചൂടറിഞ്ഞപ്പോഴും,
പിന്നീടവൾ ഭാര്യയായി രാത്രികൾക് ചൂട് പകർന്നപ്പോഴും,
കുഞ്ഞുമക്കളെ നെഞ്ചിലെ ചൂടേകി ഉറക്കിയപ്പോഴും,
അവസാനമൊരു മാവിൻ തടിയുടെ ചൂടിലൊടുങ്ങുപോഴും,
മഴയെ നീയുണ്ടായിരുന്നു, നീയുണ്ടാകും.
നിന്റെ തണുപ്പിലീ ചൂടിനും മാധുര്യം.
Comments
Post a Comment
You can add your comments here friends