Posts

Showing posts from May, 2019

രൂപം

Image
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട...

My tik tok profile

http://vm.tiktok.com/d4cqdQ/
'സാറേ ... സാറേ...' ഉറക്കം കളയാൻ ആ വിളി മതിയായിരുന്നു. ആരാണോ വാ. ഉറക്കച്ചടവ് മാറാത്ത കണ്ണുകളോടെ ഞാൻ എണീറ്റു. ഫോണെടുത്തു സമയം നോക്കിയപ്പോൾ 11.32AM. ഉടനെ ഉണ്ടായ ബോധക്കെടിൽ വീണ്ടും ക...

വാഴ

Image
രാത്രി സമയം എത്രയായി എന്നറിയില്ല... മുറിയിലെ വെളിച്ചം അണച്ചിരുന്നു. ഫാൻ പരമാവധി വേഗത്തിൽ കറങ്ങികൊണ്ടിരുന്നു. പുതപ്പു വലിച്ച് തല വരെ മൂടി കിടന്നുകൊണ്ട് ഫോണിൽ പണിയുന്നതിനിടയിൽ പെട്ടെന്നൊരു വീണ്ടുവിചാരം. ' അല്ലാ, ഞാനിപ്പോ ഇതെന്നാ ഈ ചെയ്യുന്നേ... എൻജിനീയറിങ് ബിരുദവും കഴിഞ്ഞു ഒരു വേലയും കൂലിയും ആയിട്ടില്ല. സ്റ്റിൽ ഓൺ ഡാഡ്സ് മണി എന്ന് ഫേസ്ബുക്കിൽ അഭിമാനപൂർവം സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്. പകൽ മുഴുവൻ ഈ ഫോണിൽ കുത്തും കൂട്ടുകാരുടെ ഒപ്പം കറങ്ങലും പണി. രാത്രി ആയാൽ റൂമിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് വീണ്ടും ഫോണിലേക്ക്. എന്നിട്ട് എന്താ അതിൽ ചെയ്യുന്നേ. വെല്ല പ്രയോജനവും ഉള്ളതാണെങ്കിൽ വേണ്ടില്ല. ഇൻസ്റ്റാഗ്രാം കേറുക. ഫീഡ് നോക്കുക, ഇറങ്ങുക. ഫേസ്ബുക്ക് കേറുക. ഉള്ള മണ്ടന്മരുടെയും മണ്ടികളുടെയും മണ്ടത്തരങ്ങൾ കാണുക , വായിക്കുക, അവിടന്നും ഇറങ്ങുക. പിന്നെ യൂട്യൂബ്. ആ ട്യൂബിൽ കിട്ടാത്തത് ഒന്നും ഇല്ലല്ലോ... ഇങ്ങനെ കുത്തി കുത്തി കളയാൻ ഉള്ളതാണോ എന്നെപോലെ ഒരു ബുദ്ധിമാൻ്റെ സമയം. വിലയേറിയ സമയം. അല്ലാ... പ്രയോജനം ഉള്ള എന്തെങ്കിലും ചെയ്യണം. പൈസ ഉണ്ടാക്കണം. കളിയാക്കുന്ന എല്ലാ തെണ്ടികളെയും കൊണ്ട് നല്ലത് പറയിക്കണം. ബഹുമാനി...

ഒരു ടിക് ടോക് തമാശയും ചില പഴഞ്ചൻ ഓർമകളും

Image
ഈയിടെ ഒരു ടിക് ടോക് വീഡിയോ കാണാനിടയായി. ഒരു പെൺകുട്ടി അവളുടെ കല്ല്യാണ ശേഷം ആങ്ങളയോട് യാത്ര പറയുന്ന രംഗം ഫോണിൽ പകർത്തി ടിക്ടോകിൽ ഇടാൻ പറയുന്നതാണ് രംഗം. കണ്ണീർ വരുമൊ എന്ന ആങ്ങളയുടെ ചോദൃത്തിന്, വരും നിങ്ങൾ കൃത്യമായി പകർത്തിയാൽ മതി എന്ന് നിർദേശം. അവർ അങ്ങനെ പകർത്തിയ വീഡിയോ ആണ് ആദ്യം കണ്ടത്. അതുകണ്ട് ഞാൻ വികാരഭരിതനായി. അതിനു ശേഷമാണ് ഷൂട്ട് പ്ലാൻ ചെയുന്ന വീഡിയോ കണ്ടത്. അത് കണ്ട് ഒത്തിരി ചിരിച്ചു. ഈ നൃു ജനറേഷന്റെ ഓരോ തമാശകളെ എന്ന് ഓർക്കുകയും ചെയ്തു. എന്നാൽ എന്റെ ചിരിയെ മായ്ചുകൊണ്ട് ചില ഓർമകൾ മനസ്സിലേക്ക് വന്നു. കുഞ്ഞുപെങ്ങളെ കല്ലൃാണം കഴിപ്പിച്ച് അയക്കുന്ന മറ്റൊരേട്ടന്റെ മുഖം... പക്ഷേ ആ ഏട്ടന്റെ കണ്ണീർ ആരും കണ്ടില്ല. ആ ഭാഗ്യവതി യായ അനിയത്തിക്കുട്ടി പോലും കുറച്ച് വർഷങ്ങൾക്ക് മുന്നേ ആണത്. സ്ഥലം നമ്മുടെ ഒരു ബന്ധു വീട് തന്നെ. അവിടത്തെ ഇളയ കുട്ടിയുടെ കല്ല്യാണം. പെണ്ണിനെ വരന്റെ കാറിൽ കയറ്റി യാത്ര ആകുന്ന സന്ദർഭം. വീട്ടിലെയും അയല്പകങ്ങളിലെയും വരെ അമ്മമാർ കാറിന് അരുകിൽ അവളിരുന്ന സീറ്റിനടുത്  നിന്ന് കരയുകയായിരുന്നു. ചെറുക്കന്റെ വീട്ടുകാർക്ക് പെണ്ണിനെയും കൊണ്ട് രാഹുകാലത്തിന് മുന്നേ വീട്ടില...

ചിരിയിൽ ഒതുങ്ങുന്ന വേദനകൾ

Image
                    വഴിയിലെ കാഴ്ചകൾ നോക്കി സൂപ്പർഫാസ്റ്റ് ബസിന്റെ ജനാലക്കരുകിൽ ഇരിക്കുമ്പ ഴാണ് നമുക്ക് പല വെളിപാടുകലും  ഉണ്ടാവുക... പരിചിതമല്ലാത്ത കാഴ്ചകൾക്കും മുഖത്തേക്ക്‌ വീശിയടിക്കുന്ന കാറ്റിനും ചിലപ്പോൾ കട്ടൻ കാപ്പിയേക്കാൽ  നമ്മുടെ തലയെ ഉണർത്താൻ ഉള്ള കഴിവ് ഉണ്ടാകാം... അങ്ങനെ ഒരു നീണ്ട യാത്രയിൽ ഞാൻ എന്റെ സങ്കടങ്ങളെ പറ്റി ഓർക്കയുണ്ടായി. മറ്റുള്ളവരുടെ കണ്ണിൽ നിന്ന് നോക്കുമ്പോൾ എത്രയോ നിസാരമയത് എന്റെ കണ്ണിൽ എത്ര വലിയ കരട് ആണ് എന്ന് ഞാൻ മനസ്സിലാക്കി. എന്റെ പ്രശ്നം എത്രയോ നിസ്സാരം. ഒരു ചെറിയ നൂൽ കഷണം എന്റെ കണ്ണിൽ ഉണ്ടാക്കുന്ന അസ്വസ്ഥത അത്രയേ ഉള്ളൂ എന്റെ പ്രശ്നങ്ങളും എന്ന് ഞാൻ ചിന്തിച്ചു. കണ്ണിൽ കരടു പോലെ മനസ്സിൽ ചെറിയ നൂൽ കഷണങ്ങൾ... എന്റെ സ്വാർത്ഥത യിൽ ഞാൻ തടി കഷണമായി കരുതി കൊണ്ട് നടന്ന എന്റെ നൂൽ പ്രശ്നങ്ങൾ... ആ ചിന്ത എന്റെ മുഖത്ത്‌ തളർന്ന നേർത്ത ഒരു പുഞ്ചിരി കൊണ്ടുവന്നു. ആ പുഞ്ചിരി എനിക്ക് ഒരു പുത്തൻ ഉണർവേകി. സ്വന്തം സന്തോഷവും സമാധാനവും ഉള്ളിൽ നിന്നെ ഉണ്ടാകൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. ഓരോ പ്രശ്നങ്ങളിലും ഓരോ ദുഃഖങ്ങ...