രൂപം

Image
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട

ചിതറിയ കളിപ്പാട്ടം

നമ്മൾ ജീവിതത്തിൽ എടുക്കുന്ന decisions 2 ടൈപ്പ് ആയിട്ട് തോന്നുന്നു.
Type1: ബുദ്ധി എടുക്കുന്ന തീരുമാനങ്ങൾ
Type2:ഹൃദയം എടുക്കുന്ന തീരുമാനങ്ങൾ
ബുദ്ധി എടുക്കുന്ന തീരുമാനത്തെ ഹൃദയം ആശ്ലേഷിക്കുമ്പോൾ നല്ല തീരുമാനങ്ങളും അവയെ പ്രവർത്തിക മണ്ഡലത്തിൽ എത്തിക്കുമ്പോൾ നന്മ യും ഉണ്ടാകുന്നു...
ആളായോ സംഭവങ്ങളായോ ചിലപ്പോൾ നമ്മുടെ ഹൃദയം തകർക്കപ്പെട്ടേക്കാം...
അപ്പോളാണ് ഹൃദയമില്ലാത്ത തീരുമാനങ്ങൾ ഉണ്ടാവുക എന്നു എനിക് തോന്നുന്നു...
ചിലരോട് ചിലർ കാണിക്കുന്ന ഹൃദയശൂന്യത ചിലപ്പോളൊക്കെ സമൂഹത്തിനു ബാധ്യത ആകുന്ന സാഹചര്യം ലോകം അനുദിനം കാണുന്നതാണല്ലോ..
വ്യക്‌തി മണ്ഡലത്തിൽ ആണ് അത് സംഭവിക്കുന്നതെങ്കിൽ ചിലപ്പോൾ അത് അയാളിൽ മാത്രമായി ഒതുങ്ങിയേക്കാം...
ഒരു വിഭാഗത്തിനെതിരെ ആകുമ്പോളാണ് പലപ്പോഴും അത് സമൂഹത്തിനു തന്നെ വിപത്താകുന്നത്...

Comments

Popular posts from this blog

ഒന്നാമൻ

രൂപം